മൂന്ന് സഹോദരങ്ങള്‍ ഇനി കര്‍ത്താവിന്‍റെ അഭിഷിക്തര്‍

കര്‍ത്താവിന്‍റെ മുന്തിരിത്തോപ്പിലെ വേലക്കാരായി 3 സഹോദരര്‍ അഭിഷിക്തരായി.

റെനാറ്റോ പുഡാര്‍, മാര്‍ക്കോ പുഡാര്‍, റോബര്‍ട്ട് പുഡാര്‍ എന്നീ സഹോദരങ്ങളുടെ അഭിഷിക്ത ശുശ്രൂഷക്ക് വേദിയായത് ക്രോയേഷ്യയിലെ സോളിനിലെ ഹോളി ഫാമിലി ദൈവാലയമാണ്.

മൂന്ന് മക്കളും പൗരോഹിത്യ ദൈവവിളി തിരഞ്ഞെടുത്തപ്പോള്‍ പ്രാര്‍ത്ഥനയോടെ അവരെ പിന്തുണക്കുകയായിരുന്നു പുഡാര്‍ കുടുംബം. മൂന്ന് സഹോദരങ്ങളില്‍ റോബര്‍ട്ട് പുഡാര്‍ ഡീക്കനായും മറ്റ് രണ്ട് പേര്‍ വൈദികരായും അഭിഷിക്തരായി. ക്രോയേഷ്യയിലെ സോളിനിലെ ഹോളി ഫാമിലി ദൈവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രെട്ടര്‍ മോണ്‍.സെലിമിര്‍ പുല്‍ജിക് കാര്‍മികത്വം വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group