പുതിയ മദ്യ നയം സർക്കാർ പിൻവലിക്കണം: ചങ്ങനാശേരി അതിരൂപത മദ്യ വിരുദ്ധ സമിതി

സർക്കാരിന്റെ പുതിയ മദ്യനയത്തെ ശക്തമായി എതിർക്കുമെന്നും നാട്ടിൽ പുതിയ മദ്യശാലകൾ തുറന്ന് മദ്യത്തിന്റെ മഹാപ്രളയം സൃഷ്ടിക്കാനുളള നീക്കം എത്രയും വേഗം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ചങ്ങനാശേരി അതിരൂപത കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ അടിയന്തര യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
മയക്കുമരുന്നു കൊണ്ട് കൗമാരം ഇന്നു തളർന്നു കിടക്കുന്നു. ഇനി മദ്യത്തിന്റെ കുത്തൊഴുക്കുകൂടി വന്നാൽ നാട്ടിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാന്യമായി നടക്കാൻ പറ്റാത്ത സ്ഥിതി വരും. സമര പരിപാടി ആലോചിക്കുന്നതിനു വിവിധ സംഘടനകളുടെ യോഗം ഓഗസ്റ്റ് മൂന്നിന് അതിരൂപത കേന്ദ്രത്തിൽ കൂടുവാനും യോഗം തീരുമാനിച്ചു. ജെ. റ്റി. റാംസേയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം ഉദ്ഘാടനം ചെയ്തു.

തോമസ്കുട്ടി മണക്കുന്നേൽ, ടി. എം. മാത്യു, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group