പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം:പതിനാലാം ദിവസം

”പരി.കന്യകാമറിയമേ, അങ്ങ് അവിടുത്തെ ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ ഉദരസ്ഥിതനായ മിശിഹായേയും സംവഹിച്ചുകൊണ്ടു പോയല്ലോ…!!! ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് മറ്റുള്ളവര്‍ക്ക് സേവനം അര്‍പ്പിക്കുന്നതിനുവേണ്ട അനുഗ്രഹം നല്‍കണമേ…. ഞങ്ങളും ഞങ്ങളുടെ സേവനരംഗങ്ങളില്‍ മിശിഹായെ സംവഹിക്കുവാനും അപ്രകാരം മിശിഹായ്ക്കുവേണ്ടി എല്ലാ സേവനവും അര്‍പ്പിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ….ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങള്‍ മിശിഹായ്ക്കു സാക്ഷ്യം വഹിക്കട്ടെ…. ദിവ്യജനനീ അങ്ങ് മിശിഹായോടുകൂടി സേവനത്തിനു പോയപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവായി.അതുപോലെ ഞങ്ങളുടെ എല്ലാ സേവനങ്ങളും ആദ്ധ്യാത്മികമായ ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള അനുഗ്രഹം അങ്ങ് ഞങ്ങള്‍ക്കു പ്രാപിച്ചുനല്‍കേണമേ..” ആമേൻ…. 1 സ്വര്‍ഗ്ഗ.1 നന്മ.1 ത്രിത്വ. സുകൃതജപം: ”ഏലിശ്വായെ സന്ദര്‍ശിച്ച് സഹായിച്ച പരിശുദ്ധ ദേവമാതാവേ, പരസ്നേഹം ഞങ്ങളില്‍ വളര്‍ത്തേണമേ”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group