മഹാമാരിയിൽ കുടുംബങ്ങളെ ചേർത്തുപിടിച്ച് മരിയൻ സൈന്യം വേൾഡ് മിഷൻ കണ്ണൂർ യൂണിറ്റ്

കോവിഡ് ബാധിതരായ കുടുംബാംഗങ്ങൾക്ക് മരിയൻ സൈന്യം വേൾഡ് മിഷൻ കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തികൊറോണ വ്യാപനം കേരളത്തിലെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമ്പോൾ കുടുംബങ്ങൾക്ക് സഹായമായി മരിയൻ സൈന്യം വേൾഡ് മിഷൻ കണ്ണൂർ യൂണിറ്റ് നൂറോളം കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.പ്രത്യേക പോലീസ് അനുമതിയോടെയാണ് കൊറോണ ബാധിതർ ആയിട്ടുള്ള നൂറിലധികം കുടുംബങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണമാണ് നടന്നത്.കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് സജീവ് മറ്റത്തിനാനിയുടെയും സെക്രട്ടറി ബേബി, സോജൻ ഓണാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഈ കർമപദ്ധതി
വരും നാളുകളിൽ കൂടുതൽ കുടുംബങ്ങളിലേക്കും സഹായം എത്തിക്കുവാനാണ് ശ്രമിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group