പ്രശസ്ത ഹോളി ഫാമിലി ബസലിക്ക ഗോപുര നിർമാണം ഉടൻ പൂർത്തിയാക്കും

സ്പെയിനിലെ ബ്ലാഴ്‌സിലോണയിൽ നിർമാണത്തിലിരിക്കുന്ന Holy Family ബസലിക്കയുടെ ഗോപുര നിർമാണ ജോലികൾ ഈ വർഷം പൂർത്തിയാക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.കന്യാ മറിയത്തിന്റെ ഗോപുര നിർമാണമാണ് വർഷാവസാനത്തിന് മുൻപ് പൂർത്തിയാക്കാൻ ശ്രമിക്കുന്നത് .നിർമാണം പൂർത്തിയായാൽ 450 അടി ഉയരത്തിൽ നിൽക്കുന്ന ലോകത്തിലെ 2 മത്തെ ഗോപുരമായിരിക്കും ഇത് .പന്ത്രണ്ട് നക്ഷത്രങ്ങൾ ആഗ്ര ഭാഗത്ത് വരുന്ന വിധമാണ് ഗോപുരം നിർമിക്കുന്നത് .അത് ഏറ്റവും ശ്രമകരമായ ജോലിയാണ് എന്ന് നിർമാതാക്കൾ അഭിപ്രായപ്പെട്ടു.നക്ഷത്രത്തിന്റെ ഉൾഭാഗം സ്പടികം കൊണ്ട് നിർമിച്ചതിനാൽ അത് പ്രകാശിക്കുമെന്നും നിർമാതാക്കൾ അവകാശപ്പെട്ടു.1882 ആരംഭിച്ച ബസലിക്കയുടെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. അൻറോണി ഗൗഡി എന്ന വ്യക്തിയാണ് ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.എന്നാൽ 1926 ഗൗഡി മരിക്കുമ്പോൾ വളരെ കുറച്ച് മാത്രമേ ദേവാലയത്തിന്റെ പണി പൂർത്തിയായിരുന്നുള്ളു. അദ്ദേഹം മരിച്ചിട്ട് 100 വർഷം തികയുന്ന 2026 ൽ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ ആണ് നിർമാതാക്കൾ ലക്‌ഷ്യം വയ്ക്കുന്നത് അതിന്റെ മുന്നൊരുക്കമായിട്ടാണ് ഗോപുരത്തിന്റെ നിർമാണം ഈ വർഷം പൂർത്തിയാകും എന്ന് അറിയിച്ചത് .കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്നാണ് 100 ദിവസത്തിലധികം അടച്ചുപൂട്ടിയിരുന്നു.2020 ജൂലൈ 4 നാണ് വീണ്ടും ബസലിക്ക തുറന്നത്.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2005 ൽ ബസലിക്ക ഇടം നേടിയിരുന്നു . വർഷം തോറും 4 ലക്ഷത്തിലധികം ആളുകൾ ബസലിക്ക സന്ദർശിക്കാൻ എത്തുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group