രക്തസാക്ഷികളായ മിഷനറിമാർക്കുവേണ്ടി ജാഗരണ പ്രാർത്ഥന നടത്തും

റോമിലെ ടൈബർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ബർത്തലോമിയുടെ നാമത്തിലുള്ള ബസിലിക്കയിൽ വച്ച് മാർച്ചു മാസം 26 ന് വൈകുന്നേരം 6.30 മുതൽ രക്തസാക്ഷികളായ മിഷനറിമാർക്കു വേണ്ടി ജാഗരണ പ്രാർത്ഥന നടത്തുന്നു. റോം വികാരിയാത്തിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കുന്നത്.

20, 21 നൂറ്റാണ്ടുകളിലെ രക്തസാക്ഷികളെ പ്രത്യേകം അനുസ്മരിക്കുന്ന ബസിലിക്കയാണെന്നതിനാൽ നിരവധി തീർത്ഥാടകരാണ് ദിവസവും ഈ ബസിലിക്ക സന്ദർശിച്ചു പ്രാർത്ഥിക്കുന്നത്. പ്രാർത്ഥനയ്ക്ക് അൽമായർക്കും, കുടുംബത്തിനും, ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കെവിൻ ജോസഫ് ഫാരെൽ നേതൃത്വം നൽകും. കത്തോലിക്കാ രക്തസാക്ഷികൾക്ക് പുറമെ, വിശ്വാസത്തിനും സുവിശേഷത്തിനും വേണ്ടി ജീവൻ ബലികഴിച്ച ഓർത്തഡോക്സ്, ആംഗ്ലിക്കൻ, ഇവാഞ്ചലിക്കൽ സഭകളിലെ അംഗങ്ങളെയും പ്രത്യേകം പ്രാർത്ഥനയിൽ സ്മരിക്കും.മിഷനറി രക്തസാക്ഷികളുടെ ദിനമായി മാർച്ചുമാസം ഇരുപത്തിനാലാം തീയതിയാണ് ആചരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group