ആറു സഹോദരങ്ങളുടെ മൂത്ത ചേച്ചി സന്യാസവസ്ത്രം സ്വീകരിച്ചപ്പോൾ…

ജയമോൻ കുമരകം.

കോഴിക്കോട് :
ആറു സഹോദരങ്ങളുടെ മൂത്ത ചേച്ചി സി.എം.സി സഭയിൽ ചേർന്ന് സഭാസ്ത്രം സ്വീകരിച്ചപ്പോൾ
കുഞ്ഞു സഹോദരങ്ങളുടെ അഭിമാന നിമിഷങ്ങൾ….

കോഴിക്കോട് ജില്ലയിലെ ചെമ്പനോടയിലെ ചേന്നംകുളം ടോമിയുടെയും റോസിയുടെയും മകളാണ് സിസ്റ്റർ അമല എലിസബത്ത്…

മൂത്ത മകൾ കന്യാമഠത്തിൽ ചേരുവോളം ഏഴുമക്കളും അപ്പനും അമ്മയും ഒരുമിച്ച് മുടങ്ങാതെ ദിനവും പ്രഭാതത്തിൽ ദിവ്യബലിയ്ക്കണയുന്നതു കണ്ട് ഗ്രാമം അത്ഭുതം കൂറി നിന്നിട്ടുണ്ട്.

രണ്ടു മക്കൾ മാത്രം ഉള്ളവർ പോലും ഒന്നിനും സമയം തികയുന്നില്ലയെന്ന് സങ്കടപ്പെടുമ്പോൾ ഏഴുമക്കളും കൃത്യമായി കാര്യങ്ങൾ ചെയ്യുന്നതുകണ്ട് അതിശയിക്കാത്തവർ ആരുമില്ല.

ഒന്ന് ഫോൺ ചെയ്യാൻ പോലും മക്കൾമൂലം സമയം കിട്ടുന്നില്ലയെന്ന് പരാതിപ്പെടുന്നവർ കാണട്ടെ ഈ കുടുംബചിത്രം…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group