ഇത്തവണ നെഹ്റു ട്രോഫിക്ക് 72 വള്ളങ്ങൾ

ഇത്തവണ നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്നത് 72 വള്ളങ്ങൾ. ചുണ്ടൻ–19, ചുരുളൻ-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ്.

ഓഗസ്റ്റ് 12നു പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയേക്കുമെന്നാണ് സൂചന. മന്ത്രി പി.പ്രസാദ്, കലക്ടർ ഹരിത വി.കുമാർ, സബ് കലക്ടർ സൂരജ് ഷാജി, പി.പി.ചിത്തരഞ്ജൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു വള്ളംകളിക്കു ക്ഷണിച്ചു. മറ്റു മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പുന്നമടയിൽ എത്തുമെന്നാണ് എൻടിബിആർ സൊസൈറ്റിക്കു ലഭിച്ച സൂചന. വള്ളംകളിക്ക് ആവേശം പകരാൻ സിനിമാതാരങ്ങളെ എത്തിക്കുന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group