അയർലണ്ടിലെ പരിശുദ്ധ അമ്മയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായ നോക്കിലേക്കു സീറോ മലബാർ സഭ നടത്തുന്ന വാർഷിക തീർത്ഥാടനം 2023 മെയ് 13 ശനിയാഴ്ച്ച നടത്തപ്പെട്ടു.
പ്രസ്തുത തീർത്ഥാടനത്തിൽ തിരുക്കർമ്മങ്ങളുടെ മുഖ്യ കാർമ്മികനായി സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരി പിതാവിനെ ക്ഷണിച്ചിരുന്നു.അദ്ദേഹം പങ്കെടുക്കാത്തതിനെ പറ്റി തെറ്റിധാരണാജനകമായ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. അഭിവന്ദ്യ സ്റ്റീഫൻ ചിറപ്പണത്ത് പിതാവ് മേജർ ആർച്ചു ബിഷപ്പിനെ ക്ഷണിച്ചു കൊണ്ട് അയച്ച ഈമെയിലിൽ തിയതി സംബന്ധിച്ച് ആശയകുഴപ്പം ഉണ്ടായതാണ് വരാത്തതിന്റെ യഥാർത്ഥ കാരണം. മെയ് 13 എന്നതിന് പകരം ജൂൺ 13 എന്നാണ് എഴുതിയിരുന്നത്.
മേജർ ആർച്ചു ബിഷപ്പ് അയർലണ്ടിലേക്ക് വരുന്നത് സംബന്ധിച്ച് ന്യൂൺഷ്യയൊ ഐറിഷ് ബിഷപ്പ് കോൺഫെറെൻസിലെ ഏതെങ്കിലും മെത്രാനോ സ്റ്റീഫൻ പിതാവിനെയോ നാഷണൽ കോർഡിനേറ്റർ ആയ എന്നെയോ അറിയിച്ചിട്ടില്ലെന്നും മേജർ ആർച്ചു ബിഷപ്പിനു സിവിൽ അധികാരികളുടെ വിലക്ക് ഇല്ലെന്നും അറിയിക്കട്ടെ. ഇത് സംബന്ധിച്ചുള്ള വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നു സ്നേഹപൂർവ്വം
അഭ്യർത്ഥിക്കുന്നുവെന്ന്
ഫാ.ജോസഫ് മാലിയെക്കാട്ടിൽ
നാഷണൽ കോർഡിനേറ്റർ സിറോമലബാർ ചർച്ച് അയർലണ്ട് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group