തിരുഹൃദയവും പ്രാർത്ഥനയും….!!!വിശുദ്ധ ഗ്രന്ഥത്തിൽ സാമൂവേലിന്റെ ഒന്നാം പുസ്തകത്തിലെ ആദ്യ അധ്യായത്തിൽ ഹൃദയം തകർന്ന ഒരു സ്ത്രീ പ്രാർത്ഥിക്കുന്നുണ്ട്…ആ പ്രാർത്ഥന അവളുടെ ഹൃദയത്തിൽ നിന്നായിരുന്നുവെന്നും കൂടി വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്….
അതുകൊണ്ടു തന്നെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നുള്ള പ്രാർത്ഥനയാണിതെന്ന് നിസ്സംശയം പറയാം…കണ്ണുകളുടെ കാഴ്ചയിലൂടെ ഹൃദയത്തിലെത്തിയ അക്ഷരങ്ങളെയും വാക്കുകളെയും കൂട്ടിച്ചേർത്ത പ്രാർത്ഥനകളുടെ ലോകത്താണ് നാമോരുത്തരും….നാവിലൂടെ പുറത്തു വരുന്ന അക്ഷരങ്ങൾക്കനുസരിച്ച് അധരങ്ങൾ ചലിപ്പിച്ചുകൊണ്ടുള്ള ഹൃദയത്തിൽ നിന്നല്ലാത്ത പ്രാർത്ഥനകൾ….ആ നിശ്ചിത സമയത്തും ഹൃദയം മറ്റേതോ പ്രിയപ്പെട്ട യാത്രയിലാണെന്ന് സാരം…ഹൃദയത്തിൽ നിന്നുയരുന്ന പ്രാർത്ഥനകൾക്കും യാചനകൾക്കും ഉടനെ ഉത്തരമുണ്ടെന്നത് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുമ്പോൾ നമ്മുടെ അധരങ്ങളിലും ഒരു പുശ്ചഭാവം നിഴലിക്കാറുണ്ടെന്നതാണ് വസ്തുത…ആ അനുഭവ സാക്ഷ്യത്തെ ഹൃദയത്തിന് ആഴത്തിൽ ഗ്രഹിക്കാനാവുന്നില്ലയെന്നു തന്നെയാണ് അധരവും മുഖഭാവവും ചൂണ്ടിക്കാട്ടുന്നത്….
ഈശോയുടെ തിരുഹൃദയ മാസത്തിന്റെ ദിനങ്ങളിൽ ഹൃദയത്തിന്റെ ആഴത്തിൽ നിന്നുള്ള യാചനകൾ കൊണ്ട് നമുക്കോരോരുത്തർക്കും അവിടുത്തെ തിരുഹൃദയത്തോടു പ്രാർത്ഥിക്കാം….തിരുഹൃദയത്തിന്റെ നാഥൻ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ….!!!
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group