എ​ഴു​ത്തും വാ​യ​ന​യും തി​രി​കെ​ പി​ടി​ച്ച് ചി​ന്താ​ശേ​ഷി​യും വി​വേ​ച​ന ശേ​ഷി​യു​മു​ള്ള ത​ല​മു​റ​ മ​ട​ങ്ങി​വരണം : മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ

എ​ഴു​ത്തും വാ​യ​ന​യും തി​രി​കെ​ പി​ടി​ച്ച് ചി​ന്താ​ശേ​ഷി​യും ബു​ദ്ധി​യും വി​വേ​ച​ന ശേ​ഷി​യു​മു​ള്ള ത​ല​മു​റ​യു​ടെ മ​ട​ങ്ങി​വ​ര​വാ​ക​ണം ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​തയെന്ന് ഓർമ്മിപ്പിച്ച് ​മാർത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത.
നൂ​റ്റിഇ​രു​പ​ത്തെ​ട്ടാ​മ​ത് മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ​ല്ലാ​റ്റി​ന്‍റെ​യും മ​ധ്യ​ത്തി​ൽ മൊ​ബൈ​ലും ലാ​പ്ടോ​പ്പും ഇ​ടം​ പി​ടി​ക്കു​മ്പോൾ വി​വേ​ച​ന​ ശ​ക്തി​യും ബു​ദ്ധി​യും ന​ഷ്ട​പ്പെ​ടു​ന്ന ലോ​ക​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. വി​ഷ​ലി​പ്ത​മാ​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ആ​ൾ​ക്കൂ​ട്ട ഉ​ന്മാ​ദ​ങ്ങ​ളാ​യി മാ​റു​ന്ന​താ​യി മെ​ത്രാ​പ്പോ​ലീ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ർ​ത്തോ​മ്മ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ എ​പ്പി​സ്കോ​പ്പ​മാ​രാ​യ ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ്, തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ്, ഗ്രീ​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ്, തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​ന്നി​വ​രും മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റിയാ​ൻ, വീ​ണാ ജോ​ർ​ജ്, ആ​ന്‍റ​ണി രാ​ജു, റോ​ഷി അ​ഗ​സ്റ്റി​ൻ, എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​രും ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group