ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപത സമാപനം 13-ന്

സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുo കോട്ടയം അതിരൂപതാ വൈദികനുമായ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം ഏപ്രിൽ 13 ശനിയാഴ്ച കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കും.

നാമകരണ നടപടികൾക്കുള്ള രേഖകൾ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ രാവിലെ പത്തു മണിക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയോടെ കർമ്മങ്ങൾക്കു തുടക്കമാകും. പരിശുദ്ധ കുർബാനയെ തുടർന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപതാതല നടപടിക്രമങ്ങളുടെ ഔദ്യോഗിക സമാപനത്തിൻ്റെ നടപടികൾ പൂർത്തിയാക്കും.

1871 ഒക്ടോബർ 24-ന് നീണ്ടൂർ പൂതത്തിൽ കുടുംബത്തിൽ ജനിച്ച തൊമ്മിയച്ചൻ 1897 ഡിസംബർ 28-ന് കോട്ടയം അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. ശാരീരികവും മാനസീകവുമായ വൈകല്യമുള്ളവർ കുടുംബത്തിനും സമൂഹത്തിനും ശാപമെന്നു കരുതിയ കാലഘട്ടത്തിൽ അവർക്ക് പ്രത്യാശ പകർന്നുകൊണ്ട് അവർക്കായി പുണ്യപ്രവർത്തികളിൽ അദ്ദേഹം വ്യാപൃതനായി. 1925 മെയ് മൂന്നാം തീയതി അഗതികൾക്കും ആലംബഹീനർക്കുമായി കൈപ്പുഴയിൽ സെന്റ് തോമസ് അസൈലം സ്ഥാപിച്ചു. തുടർന്ന് 1928 ജൂലൈ മൂന്നാം തീയതി അഗതി ശുശ്രൂഷാർഥം സെന്റ് ജോസഫ് സന്യാസിനീ സമൂഹവും സ്ഥാപിച്ചു.

കരുണ നിറഞ്ഞ സ്നേഹസേവനവഴിയിൽ സഞ്ചരിച്ച ആ പുണ്യശ്ലോകൻ 1943 ഡിസംബർ 4-ന് ദിവംഗതനായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group