സുവിശേഷത്തിന്റെ സാക്ഷികളാകുക : നൈജീരിയൻ കത്തോലിക്ക സമൂഹത്തോട് മാർപാപ്പ

സുവിശേഷത്തിൻ്റെ സന്തോഷകരമായ സന്ദേശത്തിന് സാക്ഷ്യം വഹിക്കുവാൻ റോമിലെ നൈജീരിയൻ സമൂഹത്തോട് ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. ഇന്നലെ റോമിലെ നൈജീരിയൻ കത്തോലിക്ക സമൂഹത്തിലെ ആളുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആഹ്വാനം പാപ്പാ നൽകിയത്.

ദൈവം തന്റെ ജീവൻ നമുക്ക് വേണ്ടി നൽകിയിട്ടുണ്ടെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞു. ഈ അവസരത്തിൽ നൈജീരിയൻ സമൂഹ ജീവിതത്തിന് അത്യന്താപേക്ഷിതമെന്ന് താൻ വിശ്വസിക്കുന്ന കൃതജ്ഞത, വൈവിധ്യത്തിലെ സമൃദ്ധി, സംവാദം എന്നീ മൂന്ന് പ്രധാന ഘടകങ്ങളെ കുറിച്ച് സംക്ഷിപ്തമായി ചിന്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ ആമുഖ സന്ദേശത്തിൽ വെളിപ്പെടുത്തി.

പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളിയിൽ ദൈവത്തെ ശ്രവിക്കുകയും ഔദാര്യത്തോടും, വിനയത്തോടും, സ്ഥിരോത്സാഹത്തോടും കൂടെ പ്രത്യുത്തരം നൽകുകയും ചെയ്ത നൈജീരിയയിൽ നിന്നുള്ള നിരവധി യുവജനങ്ങളെ പ്രതി പാപ്പാ സന്ദേശത്തിൽ ദൈവത്തിനു നന്ദി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m