മനുഷ്യജീവന്റെ മൂല്യം ഉറപ്പാക്കുന്ന കോടതി വിധി : പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

ഡൽഹി ഹൈക്കോടതിയുടെ കാഴ്ചപ്പാടു ജീവന്റെ സംസ്കാരത്തിന്റെ മഹനീയ ദർശനം ആണെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ് തോലേറ്റ്.

പങ്കാളിയുമായി വേർപിരിഞ്ഞതിനെത്തുടർന്ന് ഗർഭചിദ്രം ആവശ്യപ്പെട്ട അവിവാഹിതയായ അമ്മയോട് “കുഞ്ഞിനെ എന്തിനാണ് കൊല്ലുന്നത്? ദത്തെടുക്കാൻ ആളുകൾ ക്യുവിലാണ്” എന്ന് ഡൽഹി ഹൈക്കോടതി പരാമർശിച്ചത് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.വിവിധ കാരണങ്ങൾ പറഞ്ഞ് ഗർഭം ഒഴിവാക്കുവാൻ അനുവാദം ചോദിച്ചു വിവിധ കോടതികളിൽ എത്തുന്നവരുടെ മനോഭാവമാറ്റത്തിന് ഈ പരാമർശം ഇടവരുത്തുമെന്നും അപ്പോസ്തലേറ്റ് പ്രത്യാശിക്കുന്നുവെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

കുഞ്ഞുങ്ങളെ സ്വീകരിക്കുവാൻ ആവശ്യക്കാർ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ ദത്തെടുക്കൽ കേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിനോട് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group