ദൈവം വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ ഹൃദയത്തിൽ വളർത്തുക : മാർപാപ്പാ

ഓരോ ദിവസവും ദൈവം നമ്മുടെ ഉള്ളിൽ വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ, ജീവിക്കുന്ന ദൈവവചനമാക്കി മാറ്റുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഓർമിപ്പിച്ച് മാർപാപ്പാ.

ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പ്രാർത്ഥനയുടെയും തുറന്ന ഹൃദയ മനോഭാവത്തോടെയും നമ്മിൽ വചനത്തിന്റെ വിത്തിനെ വളർത്തുന്നതിനെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

എല്ലാ ദിവസവും ദൈവം നമുക്കരികിലൂടെ കടന്നു പോവുകയും, നമ്മുടെ ജീവിതമാകുന്ന മണ്ണിൽ വിത്തെറിയുകയും ചെയ്യുന്നു. ആ മുളയെ വളർത്തി അതിനെ ദൈവത്തിന്റെ ജീവിക്കുന്ന വചനമാക്കി മാറ്റുന്നത്, നമ്മുടെ പ്രാർത്ഥനയേയും, തുറന്ന ഹൃദയത്തോടെ തിരുവചനത്തെ സമീപിക്കുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത് എന്നും പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group