അവൻ സ്വർഗ്ഗത്തിലേക്ക് നോക്കി….”

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ മത്തായി ശ്ലീഹാ പങ്കുവയ്ക്കുന്നത്
ഇങ്ങനെയാണ്….
”അവൻ സ്വർഗത്തിലേക്ക് നോക്കി”
(മത്തായി.14:19)ഇന്ന് ഈ മഹാമാരിയുടെ കാലത്ത് നമ്മളും പോലെ അവനെപ്പോലെ സ്വർഗ്ഗത്തിലേക്ക് നോക്കേണ്ടവരാണ്…എന്നാൽ നമ്മുടെയൊക്കെ നോട്ടം അടുക്കളയിലെ കുറഞ്ഞുവരുന്ന ഭക്ഷ്യവസ്തുക്കളിലേക്കും പേഴ്സിലെ കറൻസി നോട്ടുകളിലേയ്ക്കുമാണ്…. നേരെമറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ ശിഷ്യൻ അല്ലെങ്കിൽ ശിഷ്യന്മാരുടെ നോട്ടം യേശുവിന്റെ കൈക്കുമ്പിളിലേക്ക് മാത്രമാണ്…..
അവിടെ അവർ കാണുന്നത് അഞ്ചപ്പവും രണ്ടു മത്സ്യവും മാത്രമാണല്ലോ…?
അത് അവിടെ കൂടിയിരിക്കുന്നവർക്ക് തികയില്ല എന്ന തിരിച്ചറിവിലാണ് അവർ അവന്റെ കൈക്കുമ്പിളിലേക്ക് നോക്കുന്നത്…..എന്നാൽ യേശു നോക്കുന്നത് സ്വർഗ്ഗത്തിലേക്കാണ്….
എല്ലാം എല്ലാവർക്കും തികയാനും തികയ്ക്കാനും കഴിയുന്ന അതിലുപരി ബാക്കി വരുത്താനും കഴിയുന്ന പിതാവിങ്കലേക്ക്…… ഇവിടെ നമ്മുടെ പരിമിതികളിലേക്കും കുറവുകളിലേക്കും മാത്രം നോക്കി പരിമിതികളെയോർത്ത് പരിതപിക്കുകയാണ് നമ്മൾ ഓരോരുത്തരും…..ചെങ്കടലിലെ തീരത്ത് പിന്നിൽ ശത്രു സൈന്യത്തിന്റെ ആരവം കേട്ട് ജനങ്ങളൊന്നാകെ നോക്കിയപ്പോൾ കാണുന്നതാകട്ടെ മരണത്തിന്റെ മുഖമാണ്…… എന്നാൽ മോശ കണ്ണുകളുയർത്തി നോക്കിയപ്പോൾ സകലത്തെയും പരിപാലിക്കുന്ന ദൈവത്തെയും…..
ആ നിമിഷം മോശ പറയുകയാണ്: ”നിങ്ങൾ ഭയപ്പെടേണ്ട ശാന്തമായി ഇരുന്നാൽ മതി കർത്താവ് നമുക്ക് വേണ്ടി യുദ്ധം ചെയ്തുകൊള്ളും” (പുറപ്പാട് 14:14 )മരിച്ചുപോയ പ്രിയപ്പെട്ട സുഹൃത്ത് ലാസറിന്റെ ശവക്കല്ലറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് യേശു സ്വർഗ്ഗത്തിലേക്ക് ഒരു വേള കണ്ണുകൾ ഉയർത്തുന്നുണ്ട്…. അതിന് വലിയൊരു ജനാവലി സാക്ഷിയുമാണ്….
പിന്നീടൊരിക്കൽ സ്വർഗ്ഗത്തിലേക്ക് നോക്കി നെടുവീർപ്പുയർത്തിയതിനുശേഷമാണ് ചെകിടന് കേൾവി നല്കുന്നത്…. തിരുവത്താഴവേളയിൽ തന്റെ മാംസവും രക്തവും പങ്കിട്ട് വിളമ്പിയപ്പോഴും അവൻ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തി പിതാവിന് നന്ദി പറയുന്നുണ്ടല്ലോ…. ഇനിയും തികയില്ല….ബാക്കി വരികയുമില്ലെന്ന പരിതാപത്തെ മാറ്റിനിർത്തി അവനിലൂടെ നമുക്കും സ്വർഗ്ഗത്തിലേക്ക് നോക്കാം….. എല്ലാത്തിന്റെയും ഉറവിടമായ പിതാവിന്റെ സന്നിധിയിലേക്ക്….
അല്പമൊക്കെയേ നമ്മുടെ കൈവശം ഉള്ളുവെങ്കിലും അതൊക്കെ എന്തായിരുന്നാലും ആ
തൃക്കൈകളിലേക്ക് സമർപ്പിച്ച് വാഴ്ത്തി തിരികെ വാങ്ങി വിളമ്പാമെന്ന്….!!! അപ്പോൾ തികയുകയും ബാക്കി വരികയുമൊക്കെ ചെയ്യുമെന്നുറപ്പ്…. നമ്മുടെ കൈകളിലേക്കും
നമുക്കുള്ളവയിലേക്കും മാത്രം നോക്കുമ്പോഴാണ് തികയില്ല ബാക്കി വരികയുമില്ലയെന്നൊക്കെയുള്ള ചിന്തകൾ നമ്മെ അലോസരപ്പെടുത്തുന്നത്…. അതുകൊണ്ടുതന്നെ മത്തായി ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നതു പോലെ എല്ലാത്തിലുമുപരിയായി നമുക്കും സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്താം….

അജി ജോസഫ് കാവുങ്കൽ.
(ചീഫ് എഡിറ്റർ)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group