സിനഡ് മെത്രാന്മാരുടെ സർക്കുലറുകൾ വായിക്കാത്തത് കടുത്ത സഭാ നിയമ ലംഘനം; സീറോ മലബാർ സഭാ അൽമായ ഫോറം

സീറോ മലബാർ സിനഡ് മെത്രാന്മാരുടെ സംയുക്ത സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവകകളിൽ വായിക്കാത്തത് വിശ്വാസികളുടെ അവകാശങ്ങളിൻ മേലുള്ള കടന്നു കയറ്റമാണെന്ന് സീറോ മലബാർസഭാ അൽമായ ഫോറം.

വിശുദ്ധ കുർബാന അർപ്പിക്കുന്ന പല അതിരൂപതകളിൽപ്പെട്ട പള്ളികളിലും കോൺവെന്റുകളിലും സർക്കുലർ വായിച്ചില്ല എന്നത് സഭയുടെ നിയമങ്ങൾക്കെതിരെയുള്ള കടുത്ത ലംഘനമാണ്.

സഭയും ആരാധനക്രമവും അനുശാസിക്കുന്ന ഏകീകൃത രീതിയിൽ ആയിരിക്കണം കുർബാന എന്ന നിയമവും ചില വൈദികർ ലംഘിക്കുകയാണ്. വിശ്വാസികളുടെ മേലുള്ള ഇത്തരം വൈദിക മേധാവിത്വം അംഗീകരിക്കില്ല. സഭയുടെ തലവൻ നൽകുന്ന സർക്കുലറുകൾ വായിക്കാൻ ധാർമികമായി വൈദികർ കടപ്പെട്ടവരാണെന്നും അൽമായ ഫോറം വ്യക്തമാക്കി. സഭയിലെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികരുടെ നിഗൂഢ ശ്രമങ്ങളെ കഠിനമായി അപലപിക്കുന്നുവെന്നും അൽമായ ഫോറം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group