നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയ മകളെ മോചിപ്പിച്ച പിതാവിനെ കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ഇസ്റ്റാമിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്ത നത്തിന് ഇരയാക്കിയ ക്രിസ്ത്യൻ പെൺകുട്ടിയെ മോചിപ്പിച്ച ക്രൈസ്തവ വിശ്വാസിയായ പിതാവ് ബഷാരത് മസിഹ് കൊല്ലപ്പെട്ടു.

12 വയസുള്ള മകളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച മസിഹിനെ തീവ്ര മുസ്ലീം ചിന്താഗതിക്കാരായ ചിലര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പഞ്ചാബിലെ ഫൈസലാബാദ് കോടതി ഉത്തരവിനെ തുടര്‍ന്ന് മാര്‍ച്ചില്‍ പെണ്‍കുട്ടി മോചിതയായിരുന്നു. ഏപ്രില്‍ 24ന് നടന്ന കൊലപാതകം ഇക്കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബഷാരത് മസിഹിനെ തെരുവില്‍വെച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരി മറിയം ബീബി പറയുന്നു.

കച്ചവട സ്ഥാപനം നടത്തുന്ന മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഉസ്മാന്‍ എന്നിവരാണ് 2022 ഡിസംബര്‍ 28ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇവരുടെ കടയില്‍ ഇടയ്ക്ക് ഈ പെണ്‍കുട്ടി ജോലിക്ക് പോകുമായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കപ്പെട്ട 12 വയസ്സ് മാത്രമുള്ള പെണ്‍കുട്ടി ഫെബ്രുവരി 17 മുതല്‍, ആക്രമണത്തിനിരയായ വനിതകളുടെ സംരക്ഷണ കേന്ദ്രത്തിലായിരുന്നു. വീട്ടില്‍ പോകണമെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അവളുടെ മോചനത്തിന് കോടതി ഉത്തരവിട്ടത്.

കേസ് അവസാനിച്ചെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെയുള്ള വധഭീഷണി അവസാനിച്ചില്ലെന്ന് മറിയം ബീബി വ്യക്തമാക്കി. മകളെ തട്ടിക്കൊണ്ടു പോയതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതിനുള്ള പ്രതികാരമായാണ് ബഷാരത് കൊല്ലപ്പെട്ടതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫോക്കസ് പാക്കിസ്ഥാന്‍ പ്രസിഡന്റ് നവീദ് വാള്‍ട്ടര്‍ ചൂണ്ടിക്കാട്ടി. കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group