മൊസാംബിക്കിലെ അഭയാർത്ഥികളായ കുട്ടികൾക്ക്‌ വേണ്ടി പ്രത്യേക വിദ്യാഭ്യാസ പദ്ധതിയുമായി ജെസ്യൂട്ട് റഫ്യൂജി സർവീസ്

മൊസാംബിക്കിലെ അഭയാർത്ഥികളായ കുട്ടികൾക്കുവേണ്ടി ഈശോ സഭയുടെ അഭയാർത്ഥികളെ സഹായിക്കുന്ന പ്രസ്ഥാനമായ ജെസ്യൂട്ട് റഫ്യൂജി സർവീസ് (ജെ.ആർ.എസ്) പ്രത്യേക വിദ്യാഭ്യാസ പരിപാടി ഒരുക്കുന്നു.

പല കാരണങ്ങളാൽ ചിതറിക്കപ്പെട്ട കുട്ടികൾക്കായി ഒരു അടിസ്ഥാന വിദ്യാഭ്യാസം നൽകുന്ന പദ്ധതി ജെ.ആർ.എസ്. മൊസാംബിക് തയ്യാറാക്കുകയാണെന്നും മൊസാംബിക് മുഴുവനും അതിന്റെ ഗുണം ലഭിക്കത്തക്കവിധമാണ് പദ്ധതി തയ്യാറാക്കുന്നതെന്നും ജെ.ആർ.എസ്. മൊസാംബിക് പ്രൊജക്ട് ഡയറക്ടറിനെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്യപ്പെട്ടു.

മൊസാംബിക്കിലെ കാബോ ഡെൽഗാദോയിലെ പ്രവിശ്യയിൽ മൂന്നു വർഷമായി ജെ.ആർ.എസ്. മൊസാംബിക് നടത്തി വന്ന പഠനങ്ങളുടെ ഫലമായിട്ടാണ് ഈ പഠനപരിപാടി തയ്യാറാക്കിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group