കറാച്ചി അതിരൂപതയ്ക്ക് പുതിയ ഇടയൻ

പാകിസ്ഥാനിലെ കറാച്ചി അതിരൂപതയ്ക്ക് പുതിയ ആർച്ച് ബിഷപ്പിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കറാച്ചിയിലെ കർദിനാൾ ആയ ആർച്ച് ബിഷപ്പ് ജോസഫ് കർട്ടസ് കാനോനിക റിട്ടയർമെന്റ് പ്രായം 75 വയസ്സ് പൂർത്തീകരിച്ചതിനാൽ അദ്ദേഹത്തിന്റെ രാജി വ്യാഴായ്ച്ച മാർപാപ്പ സ്വീകരിച്ചു .പകരം മുൾട്ടാനിലെ ബിഷപ്പ് ആയിരുന്ന ബെന്നി മാരിയെ ട്രാവസിനെ പുതിയ ആർച്ച് ബിഷപ്പായി കറാച്ചി അതിരൂപതയിൽ നിയമിച്ചത്.1961 നവംബർ 21 നാണ് ബിഷപ്പ് ട്രാവസ് ജനിച്ചത്.1990 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2014 ൽ മുൾട്ടാന്റെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി നിയമിതനായി തുടർന്ന് 2015 മെയ് മാസത്തിൽ ബിഷപ്പായി നാമനിർദേശം ചെയ്യപ്പെട്ട അദ്ദേഹം 15 ആഗസ്ററ് മാസത്തിൽ മുൾട്ടാൻ്റെ ബിഷപ്പായി നിയമിതനായി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group