മാർപാപ്പയുടെ പ്രസ്താവന വളച്ചൊടിച്ച് പ്രമുഖ മാധ്യമങ്ങൾ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു

സ്വവർഗ്ഗാനുരാഗത്തെ കുറിച്ച് ഫ്രാൻസിസ് പാപ്പ പറഞ്ഞ പ്രസ്താവന വളച്ചൊടിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങൾ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു. “സ്വവർഗ്ഗ ലൈംഗീകത കുറ്റമല്ലായെന്ന് ആവർത്തിച്ച് ഫ്രാൻസിസ് പാപ്പ” എന്ന തലക്കെട്ടോട് കൂടിയാണ് ഒരു പ്രമുഖ മലയാള മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ ‘സ്വവർഗ്ഗ ലൈംഗീകത കുറ്റമല്ല’ എന്ന് പാപ്പ പറഞ്ഞിട്ടില്ല. വിഷയത്തിന് ആധാരമായ ‘അസോസിയേറ്റഡ് പ്രസിന്’ നൽകിയ അഭിമുഖത്തിൽ പാപ്പ പറഞ്ഞത് ഇപ്രകാരമായിരുന്നു, “Being a homosexual is not a crime”.

Being homosexual എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാൾക്ക് സ്വവർഗ്ഗനുരാഗം മനസ്സിൽ തോന്നുന്ന അവസ്ഥയാണ്. അത് പാപമല്ല. എന്നാൽ പ്രസ്തുത വികാരം ഒരു ലൈംഗീക പ്രവർത്തിയിലേക്ക് നയിക്കുമ്പോഴാണ് അത് പാപമാകുന്നത്. കെംബ്രിഡ്ജ് യൂണിവേഴിസിറ്റിയുടെ ഡിക്ഷ്ണറിയിൽ homosexual എന്ന പദത്തിന് നൽകുന്ന വ്യാഖ്യാനം ഇപ്രകാരമാണ്, “Sexually attracted to men if you are a man and women if you are a woman”.

എന്നാൽ ചില മലയാള മാധ്യമങ്ങൾ “Homosexual” എന്ന പദത്തെ തെറ്റായി വിവർത്തനം ചെയ്തു ക്കൊണ്ട് “സ്വവർഗ്ഗരതി” എന്ന പദം ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. സ്വവർഗ്ഗാനുരാഗം കൊണ്ടുണ്ടാകുന്ന ലൈംഗീകമായ പ്രവർത്തിയാണ് സ്വവർഗ്ഗരതി അഥവാ Homosexual act എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group