കേരള സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത‌് ധ്യാനഗുരുക്കന്മാർ

കേരള സഭയിലെ പ്രതിസന്ധികൾ അവസാനിക്കുന്നതിനായി വിശ്വാസികളോട് പ്രത്യേക പ്രാർത്ഥനകൾക്ക് ആഹ്വാനം ചെയ്ത് പ്രശസ്ത ധ്യാനഗുരുക്കന്മാരായ ഫാ. ഡാനിയേൽ പൂവണ്ണത്തിലും ഫാ.ബിനോയി കരിമരുതിങ്കലും.

“നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ഒരാൾ പത്തുതവണ ചൊല്ലുക. അങ്ങനെ 10 ലക്ഷം പേർ ചൊല്ലിയാൽ ഒരു ദിവസം ഒരു കോടി പ്രാർത്ഥനകൾ സമർപ്പിക്കാൻ കഴിയും.” വീഡിയോ സന്ദേശത്തിലൂടെയാണ് പ്രാർത്ഥനയ്ക്കായുള്ള പ്രത്യേക ആഹ്വാനം നൽകിയിരിക്കുന്നത്.

അപ്പസ്തോലന്മാരുടെ കാലത്ത് പ്രതിസന്ധികളുണ്ടായപ്പോൾ, മനുഷ്യരിൽ ആശ്രയിക്കാതെ, സംവാദങ്ങളും വാഗ്വാദങ്ങളും നടത്തി സമയം കളയാതെ, അവർ ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്തു. അതിനുശേഷം വളരെ ശക്തമായ ദൈവരാജ്യപ്രവർത്തനങ്ങൾ അവിടെ നടന്നു എന്ന വചനം അനുസ്മരിച്ചു കൊണ്ട് സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാം എന്നാണ് ഫാ. ഡാനിയേൽ പൂവണ്ണത്തിലിൻ്റെ ആഹ്വാനം.

ഈ നോമ്പുകാലത്ത് ഭാരതസഭയ്ക്കുവേണ്ടി പ്രത്യേകമായും കേരളസഭയ്ക്കു വേണ്ടി
ശക്തമായും പ്രാർത്ഥിക്കണമെന്ന് തന്റെ വീഡിയോ സന്ദേശത്തിൽ ഫാ. ബിനോയി
കരിമരുതിങ്കലും വിശ്വാസികളോടു ആഹ്വാനം ചെയ്യുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group