പുതിയ മതപരിവർത്തന ബിൽ പാസ്സാക്കി ഉത്തർപ്രദേശ്

2020 നവംബറിൽ നിലവിൽ വന്ന മതപരിവർത്തന I ബിൽ നിലവിലിരിക്കെ വീണ്ടും മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് പുതിയ മതപരിവർത്തന ബിൽ പാസ്സാക്കി ഉത്തർപ്രദേശ് ഗവൺമെൻറ്.ബില്ലിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളും വകവെക്കാതെ തികച്ചും സേച്ഛാധിപതപരമായ രീതിയിലാണ് ഭരണകൂടം പുതിയ ബിൽ പാസ്സാക്കിയതെന്ന്ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ബിഷപ്പ് ജെറാൾഡ് ജോൺ മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞു .പുതിയ മതപരിവർത്തന ബിൽ അനുസരിച് പത്തുവർഷം വരെ തടവും അൻപതിനായിരം രൂപ (690 US ഡോളർ )പിഴയും ലഭിക്കുന്ന കുറ്റമാണ് .മതപരിവർത്തനം പരിശോധിക്കുന്ന ഒരു ബിൽ സംസ്ഥാനത്ത നിലനിൽക്കുമ്പോൾ പുതിയൊരു ബില്ലിന്റെ ആവശ്യം ഉണ്ടായിരിക്കുന്നില്ലെന്നും ഭരണകൂടത്തിന്റെ ഇത്തരം ഒരു നിലപാട്ന്യൂനപക്ഷങ്ങൾക്ക് ആശങ്ക ജനകമാണെന്നും ബിഷപ്പ് ജെറാൾഡ് ജോസഫ് അഭിപ്രായപ്പെട്ടു. “രാജ്യത്തെ കത്തോലിക്കാ സഭ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുന്നില്ല”ഒരു സഭയെന്ന നിലയിൽ ഞങ്ങൾ വളരെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഭാവിയിൽ സഭ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മതപരിവർത്തനവുമായി കണക്കാക്കപ്പെടാം എന്നും ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു .ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വിവാഹത്തിനുള്ള മതപരിവർത്തനം പരിശോധിക്കുന്നതിനായി നിയമം കൊണ്ടുവരുന്നതിന്റെ തീവ്ര വക്താവാണെന്നും ബിഷപ്പ് പറഞ്ഞു.ബില്ലിനെ എതിർത്ത മറ്റു ന്യൂന പക്ഷ നേതാക്കന്മാരും രംഗത്ത് വന്നിട്ടുണ്ട് . ഏത് മതം വിശ്വസിക്കുകയും പ്രചരിക്കുകയും ചെയ്യാമെന്ന് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ് മതപരിവർത്തന ബിൽ എന്ന് ന്യൂനപക്ഷ നേതാക്കന്മാർ അഭിപ്രായപ്പെട്ടു.കോൺഗ്രസ്സ് പാർട്ടി,ബഹുജൻ സമാജ്‌പാർട്ടി ,സമാജ് വാദി പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ബില്ലിന് എതിർപ്പ് പ്രകടിപ്പിച്ചു…..

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group