ഓരോ വർഷവും ചൈനയിൽ ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ അംഗങ്ങളാകുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്.
ഈ വർഷം ഉയിർപ്പുതിരുനാൾ ദിവസം ഷാങ്ഹായിൽ 470 ആളുകളാണ് മാമ്മോദീസ സ്വീകരിച്ചത്.
ചൈനയിലെ മറ്റു കത്തോലിക്കാ രൂപതകളിലും നിരവധി ആളുകളാണ് ജ്ഞാനസ്നാനം സ്വീകരിച്ചുകൊണ്ട് സഭയിൽ അംഗങ്ങളായത്.
വിശ്വാസജീവിതത്തിന്റെ നിശ്ശബ്ദവും എന്നാൽ വിലയേറിയതുമായ വസന്തത്തിനാണ് ഈ കൂദാശപരികർമ്മത്തിലൂടെ ചൈനീസ് കത്തോലിക്കാ സഭ സാക്ഷ്യം വഹിച്ചത്. മാമ്മോദീസ സ്വീകരിച്ച 470 പേരിൽ 349 ആളുകൾക്ക് പ്രാരംഭകൂദാശകളായ മാമ്മോദീസ, സൈര്യലേപനം, വിശുദ്ധ കുർബാന എന്നിവ ഒരുമിച്ചു നൽകി.
ഷാങ്ഹായ്ക്കു പുറമെ ബെയ്ജിങ്, വെസ്ലിങ്, തായ്ജൂ എന്നീ രൂപതകളിലും നൂറുകണക്കിന് ആളുകൾ സ്നാനം സ്വീകരിച്ചു പുതിയതായി കത്തോലിക്കാ തിരുസഭയിൽ അംഗങ്ങളായി. കൂടാതെ വെസ്ലിങ്ങിൽ ഒരു പുതിയ ദൈവാലയത്തിൻ്റെ കൂദാശയും ഈസ്റ്റർ ദിനത്തിൽ നടന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group