പാലക്കാട് മിന്നല്‍ ചുഴലി; നിരവധി നാശ നഷ്ടം

പാലക്കാട് ജില്ലയിലെ ചളവറ പാലാട്ടുപടി പ്രദേശങ്ങളിലുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു.മൂന്ന് മിനിറ്റോളം ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞു വീണു. മരം വീണ് ചില വാഹനങ്ങളും തകര്‍ന്നു.

കാറ്റിന്‍റെ ആഘാതത്തില്‍ ബൈക്കില്‍ പോയ ഒരാള്‍ മറിഞ്ഞ് വീണു. റോഡരികില്‍ ഇരുന്ന ആള്‍ തൊട്ടടുത്തുള്ള തോട്ടിലേക്കും വീണെന്നാണ് വിവരം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഇനിയും 24 മണിക്കൂറോളം സമയമെടുക്കുമെന്നാണ് വിവരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group