പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കുന്നത് വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

കണ്ണൂർ : പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കുന്നത് വര്‍ധിക്കുന്നുവെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയങ്ങളില്‍ വായിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

പ്രണയക്കെണികളില്‍ കുടുക്കി നമ്മുടെ പെണ്‍മക്കള്‍ക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ഇതിനെതിരേ കരുതല്‍ വേണമെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു. പിതൃസ്വത്തില്‍ ആണ്‍ പെണ്‍ മക്കള്‍ക്ക് തുല്യാവകാശം നല്‍കണമെന്നും സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന ചിന്ത ശക്തിപ്പെടണമെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

തിന്മയെയും മരണത്തെയും പരാജയപ്പെടുത്തി കര്‍ത്താവീശോ മിശിഹാ ഉയിര്‍ത്തെഴുന്നേറ്റു എന്നത് നമ്മുടെ വിശ്വാസത്തിന്റെ ഏറ്റവും അടിസ്ഥാന സത്യമാണ്. തിന്മയുടെ ശക്തികള്‍ നേടുന്ന വിജയങ്ങള്‍ താല്ക്കാലികമാണെന്നും ആത്യന്തികമായ വിജയം നേടുന്നത് ദൈവമാണെന്നും ഈശോയുടെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി ഇടയലേഖനത്തിലൂടെ ഓര്‍മ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group