പ്രസന്നപുരം സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു…

കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സംബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനം വായിക്കുന്നതിനെ ചൊല്ലി പ്രസന്നപുരം ദേവാലയ അള്‍ത്താരയില്‍ ഒരുകൂട്ടം ആളുകള്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു.കര്‍ത്താവിന്റെ സജീവ സാന്നിധ്യമുള്ള സക്രാരിയ്ക്കു മുന്‍പില്‍ ആക്രോശത്തോടെ നടത്തിയ ഇവരുടെ പ്രതിഷേധം ഒരിയ്ക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ സഭാനേതൃത്വം ശക്തമായ നടപടിയെടുക്കണമെന്നുo ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം വിശ്വാസിസമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുകയാണ്. പരിശുദ്ധമായ അള്‍ത്താരയ്ക്കു നേരെ ആക്രോശിച്ചുക്കൊണ്ട് വിദ്വേഷവും വെറുപ്പും ഉളവാക്കുന്ന അസഭ്യവാക്കുകളുമായി ദേവാലയത്തെ മലിനപ്പെടുത്തിയതിനെതിരെ രൂക്ഷമായ വിധത്തിലാണ് സോഷ്യല്‍ മീഡിയായില്‍ വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. ഈ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന ആരോപണവും ശക്തമാകുന്നുണ്ട്,പരിശുദ്ധമായ അള്‍ത്താരയില്‍ കയറി നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച് നടത്തിയ അക്രമം ചില ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്ത് ഈ ആരോപണത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഭവമാണ് ദേവാലയ അള്‍ത്താരയില്‍ അരങ്ങേറിയതെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചു.അതേസമയം വിഷയത്തില്‍ ശാന്തമായി പ്രതികരിക്കുകയും തിരുസഭ സിനഡിന്റെ ആഹ്വാനം പൂര്‍ണ്ണമായും സ്വീകരിക്കുകയും ചെയ്ത പ്രസന്നപുരം ഇടവക വികാരി ഫാ. സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ എന്ന വൈദികനെ സോഷ്യല്‍ മീഡിയായില്‍ അഭിനന്ദിക്കുന്നവരും നിരവധിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group