ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സിസ്റ്റർ അൻദ്രെ റണ്ടൻ അന്തരിച്ചു..

ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്ന ഫ്രഞ്ച് സിസ്റ്റർ അൻദ്രെ റണ്ടൻ അന്തരിച്ചു.118 വയസ്സായിരുന്നു.

10 പാപ്പമാരുടെ കാലഘട്ടത്തിൽ ജീവിച്ച, രണ്ട് ലോകമഹായുദ്ധം ഉൾപ്പെടെയുള്ള ചരിത്രനിമിഷങ്ങൾക്ക് ദൃക്സാക്ഷിയായിരുന്ന സിസ്റ്റർ, കോവിഡ് മഹാമാരിയെയും അതിജീവിച്ചിരുന്നു.

വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ നാമധേയത്തിലുള്ള ‘ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി’ സഭാംഗമായിരുന്ന സിസ്റ്റർ.

1904 ഫെബ്രുവരി 11ന് ഫ്രാൻസിലെ എൽസിലാണ് അൻദ്രെയുടെ ജനനം. പ്രൊട്ടസ്റ്റന്റ് സഭയോട് വിടപറഞ്ഞ് 19-ാം വയസിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അൻദ്രെ, 40-ാം വയസിലാണ് വിൻസെൻഷ്യൻ സഭയിൽ അംഗമായത്. പിന്നീട് വിവിധ മേഖലകളിൽ സേവനം ചെയ്ത സിസ്റ്റർ 76-ാം വയസുമുതൽ തെക്കൻ ഫ്രാൻസിലെ സെന്റ് കാതറിൻ ലേബറിന്റെ നാമധേയത്തിലുള്ള വിശ്രമകേന്ദ്രത്തിലായിരുന്നു താമസം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group