ഇസ്ലാമിക് തീവ്രവാദികളുമായുള്ള ചെറുത്തുനിൽപ്പ് അനുസ്മരിച്ച് സിസ്റ്റർ ഗ്ലോറിയ..

സിസ്റ്റർ ഗ്ലോറിയയെ ആർക്ക് മറക്കാനാകും- ഇസ്ലാമിക തീവ്രവാദികളുടെ ബന്ധനത്തിൽനിന്ന് നാലര വർഷത്തിത്തിനുശേഷം കഴിഞ്ഞ ഒക്‌ടോബറിൽ മോചിതയായ കൊളംബിയൻ കന്യാസ്ത്രീ.പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന പൊന്തിഫിക്കൻ സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന് നൽകിയ അഭിമുഖത്തിൽ ഇസ്ലാമിക് തീവ്രവാദികളുമായുള്ള തന്റെ ചെറുത്തുനിൽപ്പും, താൻ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും സിസ്റ്റർ പങ്കുവെച്ചത് .

ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലാനും ഇസ്ലാമിക വേഷം ധരിക്കാനും പലതവണ നിർബന്ധിക്കപ്പെട്ടെങ്കിലും ജീവൻ വെടിയേണ്ടി വന്നാൽപോലും ക്രിസ്തുവിശ്വാസം ഉപേക്ഷിക്കില്ലെന്ന് താൻ തീവ്രവാദികളോട് ഉറപ്പിച്ചു പറഞ്ഞുവെന്നും സിസ്റ്റർ പറയുന്നു .

ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലാനും അവരുടെ വേഷം ധരിക്കാനും പലതവണ നിർബന്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ എന്റെ ജീവൻ പോയാലും കത്തോലിക്ക വിശ്വാസം ഉപേക്ഷിക്കില്ലെന്ന് ഞാൻ അവരോട് തീർത്തുപറഞ്ഞു.’
ഭീകരരുടെ തടവിലായിരുന്ന കാലത്ത് പ്രാർത്ഥിച്ചതിന്റെ പേരിൽ മർദനമേൽക്കേണ്ടി വന്നിട്ടുണ്ടെന്നും സിസ്റ്റർ വെളിപ്പെടുത്തി. ‘ചങ്ങലയിൽ ബന്ധിതയായി മർദനമേൽക്കുന്നത് കടുപ്പമാണ്. എങ്കിലും എന്റെ ദൈവമേ, നീ അനുവദിച്ച ഈ നിമിഷങ്ങൾ ഞാൻ അതേപടി സ്വീകരിക്കുന്നു,’ ചങ്ങലയിൽ ബന്ധിതയായി മർദനമേൽക്കേണ്ടി വന്ന സാഹചര്യങ്ങളിൽ താൻ നടത്തിയിരുന്ന പ്രാർത്ഥന സിസ്റ്റർ അനുസ്മരിച്ചു.

‘ഒരിക്കൽ, സങ്കീർത്തനങ്ങളും പ്രാർത്ഥനകളും ഉരുവിട്ടപ്പോൾ തീവ്രവാദികളുടെ സംഘത്തലവൻ പ്രകോപിതനായി. മർദിക്കുക മാത്രമല്ല, ദൈവത്തെ ആക്ഷേപിക്കാനും തുടങ്ങി. നിന്റെ ദൈവം നിന്നെ ഇവിടെനിന്ന് രക്ഷപെടുത്തുന്നത് കാണണമെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. ഇതുകേട്ട് മറ്റുള്ളവർ ആർത്തുചിരിക്കുകയായിരുന്നു. ഞാൻ അയാളെ നോക്കി ഗൗരവത്തോടെ പറഞ്ഞു: നമ്മുടെ ദൈവത്തോട് കുറച്ചുകൂടെ ബഹുമാനം കാണിക്കുക. അവിടുന്ന് നമ്മുടെ സൃഷ്ടാവാണ്. ഈ വാക്കുകൾ കേട്ട് എല്ലാവരും പെട്ടെന്ന് സ്തബ്ധരായി.’

‘ശരിയാണ്. അവരുടെ ദൈവത്തെ കുറിച്ച് അങ്ങനെ പറയരുത്,’ എന്ന് അതിലൊരാൾ നടത്തിയ പ്രതികരണവും തന്റെ മനസിലുണ്ടെന്നും സിസ്റ്റർ പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ, തീവ്രവാദികളുടെ ബന്ധനത്തിൽകഴിഞ്ഞ ഒരോ ദിവസവും ദൈവത്തിന് പ്രത്യേകമാംവിധം നന്ദി പറയാനുള്ള അവസരമായിരുന്നുവെന്ന് താൻ തിരിച്ചറിയുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

12 വർഷമായി മാലിയിൽ ശുശ്രൂഷചെയ്തുകൊണ്ടിരുന്ന കൊളംബിയൻ സ്വദേശിനിയും ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗവുമായ 55 വയസുകാരി സിസ്റ്റർ ഗ്ലോറിയ സെസിലിയയെ 2017 ഫെബ്രുവരി ഏഴിനാണ് മാലിയിൽനിന്ന് അൽക്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.തുടർന്ന് 2021 ഒക്‌ടോബർ 10നാണ് സിസ്റ്റർ മോചിതയായ വിവരം മാലി പ്രസിഡന്റ് അറിയിച്ചത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group