ശബ്ദമില്ലാത്തവരുടെ ശബ്ദമായി വീണ്ടും മരിയൻ സൈന്യവും പ്രവാചക ശബ്ദവും

ഉളിക്കൽ :ഉളിക്കൽ പുറവയൽ ഇടവകയിലെ ക്യാൻസർ രോഗിയായ പാപ്പൻ ചേട്ടനായി മരിയൻ സൈന്യം വേൾഡ് മിഷനും , പ്രവാചക ശബ്ദം ന്യൂസ് പോർട്ടലും ചേർന്ന് സമാഹരിച്ച ഏഴ് ലക്ഷം രൂപയുടെ ചെക്ക് പുറവയൽ പള്ളി വികാരി ഫാ. ജോസഫ് പൂവ്വത്തോലി കുടുംബത്തിന് കൈമാറി. കേവലം രണ്ട് മാസങ്ങൾ കൊണ്ട് ഏഴ് ലക്ഷം രൂപ സമാഹരിക്കുവാൻ സാധിച്ചതിനെ വികാരിയച്ചൻ അഭിനന്ദിച്ചു. അർഹതയുള്ളവരുടെ മേൽ ഇനിയും കരുണ ഒഴുകട്ടെ എന്ന് വാർഡ് മെമ്പർ രതീ ഭായി ആശംസിച്ചു. MSWM കണ്ണൂർ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
ഈ യജ്ഞത്തിൽ സാമ്പത്തികമായും പ്രാർഥന കൊണ്ടും സഹകരിച്ച എല്ലാവർക്കും , സർക്കുലേഷനിൽ പങ്കാളികളായ പ്രവാചക ശബ്ദത്തിനും മരിയൻ സൈന്യം – കണ്ണൂർ പ്രസി. സജീവ് മറ്റത്തിനാനിക്കൽ കൃതജ്ഞത രേഖപ്പെടുത്തി. ദൈവകരുണയുടെ ജീവിക്കുന്ന സാക്ഷികളായി ഇനിയും വളരുവാനും പങ്കു വയ്ക്കുവാനും കഴിയട്ടെ എന്ന് സെക്രട്ടറി : പൗലോസ് കൊച്ചു പുരയ്ക്കൽ ആശംസിച്ചു. വൈസ്: പ്രസി. ടോമി ഇരുമ്പനത്ത് , പ്രയർ കോഡിനേറ്റർ : സോജൻ ഓണാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group