തെളിവു ചോദിക്കുന്നവരോട് …………

സത്യത്തിന്‍റെ നേരേ നോക്കുക, വ്യക്തമായി കാണുക …… മുഖം തിരിക്കരുത്
കണ്ടു കഴിഞ്ഞാല്‍, തുടര്‍ന്നും അജ്ഞതയില്‍ ജീവിക്കാന്‍ നിങ്ങൾക്ക് കഴിയില്ല.
സത്യത്തിന്‍റെ നേര്‍ക്ക് കണ്ണു തുറക്കുക. അത് നിങ്ങൾക്ക് ചുറ്റുമുണ്ട്.
ആത്മനയനങ്ങള്‍ വെളിപ്പെടുത്തി തരുന്നത് നിഷേധിക്കരുത്.
എല്ലാം കാണുന്ന നിങ്ങള്‍ക്ക് ഇനിയും അജ്ഞത നടിക്കാന്‍ കഴിയുമോ? തെളിവു ചോദിക്കുന്നത് നിങ്ങളുടെ കൈവശം ഉള്ളതില്‍ കൂടുതല്‍ ഉണ്ടോ എന്നറിയാനാണോ?
വിഷയത്തിന്‍റെ ഗൌരവ സ്വഭാവം നിങ്ങള്‍ക്കറിയാമെന്നത് നിങ്ങളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തം.
നിങ്ങൾക്ക് അതിനെ തള്ളിക്കളയാന്‍ പറ്റില്ല.
വര്‍ത്തമാനകാല സംഭവങ്ങള്‍ ഭീതിപ്പെടുത്തുമ്പോള്‍ ആശങ്കപ്പെടുക എന്നത് മാനുഷികമാണ്. ആശങ്ക കരുതലായി മാറുകയും ചെയ്യും. ആ കരുതലിന്‍റെ വാക്കുകളാണ് നിങ്ങള്‍ കേട്ടത്. ഉണര്‍ന്നിരിക്കുക എന്നത് കരുതലിന്‍റെ ഭാവമാണ്.
കണ്ണടച്ചാല്‍ ഇരുട്ടാകില്ല …….. എന്നും കണ്ണടച്ച് ഇരിക്കാനും കഴിയില്ല ……… അങ്ങനെ ഇരുന്നാല്‍ കണ്ണു തുറക്കുമ്പോഴേക്കും ചുറ്റും അന്ധകാരം നിറഞ്ഞിരിക്കും …. വെളിച്ചത്തിനു പ്രസരിക്കാന്‍ കഴിയാതാവും.
അതുകൊണ്ട്, കണ്ണടയ്ക്കാതെ, മുഖം തിരിക്കാതെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക,
പ്രശ്നത്തിൽ നിന്നും ഒളിച്ചോടുന്നത് പരിഹാരത്തിലേക്കുള്ള ദൂരം വർദ്ധിപ്പിക്കുകയേയുള്ളൂ. പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും എളുപ്പ വഴി അത് പരിഹരിക്കുക എന്നതാണ്.
ഭീതിപ്പെടുത്തലിന്‍റെയോ പ്രീതിപ്പെടുത്തലിന്‍റെയോ രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്, സ്വസ്ഥതയും സമാധാനവും നിറഞ്ഞ സാമൂഹിക ജീവിതമാണ്.

ഫാ. ജെയിംസ് കുരികാലംകാട്ട് MST


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group