കൂട്ടായ്മയോടെ വ്യാപാരിക്കുക; ആഹ്വാനവുമായി ഫ്രാന്‍സിസ് മാർപാപ്പ

ദൈവത്തിന്റെ സ്വരം ശ്രവിച്ചു കൊണ്ട് സഹോദരങ്ങളുമായി ഐക്യത്തില്‍ വ്യാപരിക്കുവാൻ ആഹ്വാനo നൽകി ഫ്രാന്‍സിസ് മാർപാപ്പ.

യുഎസ്സിലെ ക്ലീവ്‌ലാന്‍ഡ് രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരിസ് സെമിനാരിയുടെ 175ആം വാര്‍ഷികത്തോടനുബന്ധിച്ചു വൈദികര്‍, ഡീക്കന്മാര്‍, വൈദിക വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായി വത്തിക്കാനില്‍ വെച്ച് കൂടിക്കാഴ്ച നടത്തവെയാണ് പാപ്പയുടെ പരാമര്‍ശം.

വൈദിക വിദ്യാര്‍ത്ഥികളുടെ സെമിനാരി രൂപീകരണത്തെയും സിനഡല്‍ യാത്രയെയും കുറിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. വൈദികവിദ്യാര്‍ത്ഥികളുടെ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന മൂന്ന് ഘടകങ്ങളെ കുറിച്ച് പാപ്പ പരാമര്‍ശിച്ചു. ദൈവശബ്ദത്തിന് ശ്രവിക്കുക, ഒരുമിച്ച് നടക്കുക, സാക്ഷ്യം വഹിക്കുക എന്നീ മൂന്ന് കാര്യങ്ങളെ കുറിച്ചാണ് വത്തിക്കാനില്‍ പാപ്പയെ സന്ദര്‍ശിക്കാന്‍ എത്തിയ യുഎസിലെ സെന്റ് മേരിസ് സെമിനാരിയിലെ വൈദികരോടും, ഡീക്കന്മാരോടും വൈദിക വിദ്യാര്‍ത്ഥികളോടുമായി പാപ്പ വിശദീകരിച്ചത്.

നമുക്ക് സ്വയം ഒന്നും ചെയ്യാന്‍ കഴിയുകയില്ലെന്ന് നാം തിരിച്ചറിയണം എന്ന് പറഞ്ഞ പാപ്പ ഈ അവബോധം എല്ലാ ദിവസവും അവിടുത്തെ വചനം ധ്യാനിക്കാനും, ആത്മീയ അകമ്പടിയോടെ നമ്മുടെ പാതകള്‍ക്ക് പ്രകാശം കണ്ടെത്താനും, പ്രത്യേകിച്ച് ദൈവത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിക്കാനും, നിശബ്ദമായി സക്രാരിക്കു മുന്നില്‍ ഇരുന്ന് അവിടുത്തെ ശ്രവിക്കാനും നമ്മെ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കി.

ദൈവം നമ്മോടു എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് കേള്‍ക്കാന്‍ സ്വയം അര്‍പ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഒരിക്കലും മറക്കരുത് എന്ന് പാപ്പ ഓര്‍മ്മപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group