“ദൈവം നൽകുന്ന സന്തോഷവും സമാധാനവും ഉത്ഭവിക്കുന്നത് ക്ഷമയിൽ നിന്നാണ് : മാർ പാപ്പാ

ദൈവത്തിന്റെ ക്ഷമ നൽകുന്ന സന്തോഷത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ദൈവകരുണയുടെ തിരുനാളായ ഏപ്രിൽ 24 ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികൾക്ക് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദൈവം നൽകുന്ന സന്തോഷവും സമാധാനവും ഉത്ഭവിക്കുന്നത് ക്ഷമയിൽ നിന്നാണ്. യേശുവിന്റെ ക്ഷമയും സമാധാനവും ലഭിച്ച സമയങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. നമുക്കോരോരുത്തർക്കും അവ ലഭിച്ചിട്ടുണ്ട്. നമുക്ക് തെറ്റുകളും പരാജയങ്ങളും സംഭവിച്ചപ്പോൾ നമുക്ക് ലഭിച്ച ദൈവകരുണയെ നമുക്ക് ധ്യാനിക്കാം” – പാപ്പാ പറഞ്ഞു. സുവിശേഷങ്ങളിൽ യേശു തന്റെ ശിഷ്യന്മാരോട് കാണിക്കുന്ന കരുണയാണ് കുമ്പസാരം എന്ന കൂദാശയിലൂടെ അവിടുന്ന് നമുക്ക് നൽകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group