അസാധാരണ ജൂബിലിക്ക് തുടക്കം കുറിച്ച് അറേബ്യൻ സഭ

അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തുകളിൽ അസാധാരണ ജൂബിലിക്ക് തുടക്കം. വിശുദ്ധ അരേത്താസിന്റെയും സഹയാത്രികരുടെയും രക്തസാക്ഷിത്വത്തിന്റെ 1500-ാം വാർഷികത്തിന്റെ ഭാഗമായാണ് അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തുകളിൽ അസാധാരണമായ ജൂബിലിക്ക് തുടക്കം കുറിച്ചത്.

ബഹറിനിലെ അവാലിയിലുള്ള അറേബിയയുടെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് വടക്കൻ അറേബിയയിലെ അപ്പസ്തോലിക വികാരി മോൺ. ആൽദോ ബെരാർദി മുഖ്യകാർമ്മികത്വം വഹിച്ചു.അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ യൂജിൻ മാർട്ടിൻ ന്യൂജെന്റ് വചനസന്ദേശം നൽകി. തദവസരത്തിൽ ജൂബിലിയുടെ വിശുദ്ധ വാതിലും തുറക്കപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകൾ ശുശ്രൂഷ മധ്യേ വിശ്വാസികൾക്കായി വായിച്ചു.

അറേബിയയിലെ കത്തോലിക്കാ സമൂഹത്തിന് ഈ ജൂബിലീവർഷം കൃപയുടെയും ആത്മീയ നവീകരണത്തിന്റെയും നാളുകളാകുമെന്ന് മോൺ. ന്യൂജെന്റ് പറഞ്ഞു.വിശുദ്ധ അരേറ്റാസിന്റെയും കൂട്ടാളികളായ രക്തസാക്ഷികളുടെയും മാതൃക പിന്തുടർന്ന്, എല്ലാ ദിവസവും സ്നേഹത്തിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും ജീവിക്കാനും നുൺഷ്യോ വിശ്വാസികളോട് ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group