വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സഭാനേതൃത്വം

വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഫിലിപ്പീൻസ് സഭാ നേതൃത്വം.
“ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതിനാൽ വിലപ്പെട്ടവനാണ്. അതിനാൽ, നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ വധശിക്ഷ പുനസ്ഥാപിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ഞങ്ങൾ ശക്തമായും നിസ്സംശയമായും എതിർക്കുന്നു” കത്തോലിക്ക മെത്രാൻ സമിതി അഭിപ്രായപ്പെട്ടു.
വധശിക്ഷ നിർത്തലാക്കിയതിന്റെ 15-ാം വർഷം ആഘോഷിക്കുന്ന വേളയിലാണ് വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സഭാനേതൃത്വം പ്രതിഷേധം അറിയിച്ചത്.
വധശിക്ഷയിലൂടെ വ്യക്തിയുടെ അന്തർലീനമായ അന്തസ്സിനെയാണ് ലംഘിക്കുന്നതെന്നും, ഒരു വ്യക്തിയുടെ വീണ്ടെടുപ്പിനുള്ള സാധ്യതയെ അത് ഇല്ലാതാക്കുന്നുവെന്നും,
മെത്രാൻസമിതി അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group