കേ​ര​ള​ത്തി​ൽ മൂ​ന്ന​ര ​വ​ർ​ഷ​ത്തി​നി​ടെ കാ​ണാ​താ​യത് 606 സ്ത്രീ​ക​ളും 792 കു​ട്ടി​ക​ളും… ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

കേരളത്തിൽ കാ​​​ണാ​​​താ​​​കു​​​ന്ന സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും എ​​​ണ്ണ​​​ത്തി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

മൂ​​​ന്ന​​​ര​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ (2020 മു​​​ത​​​ൽ 2023 മേ​​​യ് വ​​​രെ) 792 കു​​​ട്ടി​​​ക​​​ളെ​​​യും 606 സ്ത്രീ​​​ക​​​ളെ​​​യും കാ​​​ണാ​​​താ​​​യ​​​താ​​​‌യാണ് സം​​​സ്ഥാ​​​ന ക്രൈം ​​​റി​​​ക്കാ​​​ര്‍​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്ക്. അ​​​താ​​​യ​​​ത് വ​​​ർ​​​ഷ​​​ത്തി​​​ൽ ശ​​​രാ​​​ശ​​​രി 150 പേ​​​രെ കാ​​​ണാ​​​താ​​​കു​​​ന്നു.

2020 ൽ 200 ​​​കു​​​ട്ടി​​​ക​​​ളെ​​​യും 151 സ്ത്രീ​​​ക​​​ളെ​​​യും 2021ൽ 257 ​​​കു​​​ട്ടി​​​ക​​​ളെ​​​യും 179 സ്ത്രീ​​​ക​​​ളെ​​​യു​​​മാ​​​ണു കാ​​​ണാ​​​താ​​​യ​​​ത്. 2022 ൽ 210 ​​​സ്ത്രീ​​​ക​​​ളെ​​​യും 269 കു​​​ട്ടി​​​ക​​​ളെ​​​യും കാ​​​ണാ​​​താ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. 2023 മേ​​​യ് വ​​​രെ 66 സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും കാ​​​ണാ​​​താ​​​യ​​​താ​​​യാണു റി​​​പ്പോ​​​ർ​​​ട്ട്.

ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​ല്‍ 40 ശ​​​ത​​​മാ​​​നം കേ​​​സു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണു സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്. കാ​​​ണാ​​​താ​​​കു​​​ന്ന വീ​​​ട്ട​​​മ്മ​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.
പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ഒ​​​ളി​​​ച്ചോ​​​ട്ടം, സ്കൂ​​​ളു​​​ക​​​ളി​​​ൽ​​ നി​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ സം​​​ഘം ചേ​​​ർ​​​ന്ന് ഒ​​​ളി​​​ച്ചോ​​​ടു​​​ന്ന​​​തും വ്യാ​​​പ​​​ക​​​മാ​​​ണെ​​​ന്നും ക്രൈം ​​​റി​​​ക്കാ​​​ര്‍​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ‘സൗ​​​ഹൃ​​​ദം’ ഒ​​​രു​​​മി​​​ച്ചു ജീ​​​വി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന നി​​​ര​​​വ​​​ധി സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് സ്വ​​​വ​​​ര്‍​ഗ സെ​​​ക്സ് റാ​​​ക്ക​​​റ്റും പി​​​ടി​​​മു​​​റു​​​ക്കു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ര്‍​ട്ട്. മൂ​​​ന്നു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടു​​​ത്തി​​​ടെ കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ല്‍ ന​​​ട​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ഈ ​​​റാ​​​ക്ക​​​റ്റി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലാ​​​ണു റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​തെ​​​ങ്കി​​​ലും മ​​​റ്റു പ​​​ല ജി​​​ല്ല​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും ഇ​​​വ​​​രു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മു​​​ണ്ടെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​യ​​​താ​​​യ​​​താ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group