കോവിഡ് : 64.15 കോടിയുടെ നിശബ്‌ദ സേവനവുമായി കത്തോലിക്കാസഭ….!!!

കോവിഡ് കാലത്ത് കേരള കത്തോലിക്കാ സഭ 64.15 കോടി രൂപയുടെ നിശബ്‌ദ സേവനം നിർവഹിച്ചതായി ദീപിക ദിനപത്രം റിപ്പോർട്ട് ചെയ്തു.കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങൾക്ക് കേരള കത്തോലിക്കാ സഭ 64.15 കോടി രൂപ നിശബ്ദ സേവനങ്ങൾക്കായി ചിലവഴിച്ചു.നിർധന കുടുംബങ്ങൾക്കായി 5.18 ലക്ഷം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത് ഉൾപ്പെടെയുള്ള കണക്കാണിത്കോവിഡും ലോക്‌ഡൗണും ഏല്പിച്ച ആഘാതത്തിൽ നിന്നുള്ള അതിജീവനത്തിന് കേരളത്തിലെ 32 രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും സാമൂഹ്യ സേവന വിഭാഗങ്ങൾ വഴിയാണ് 64,15,55,582 രൂപ ചിലവഴിച്ചത്.സർക്കാരിന്റെ ഭക്ഷ്യകിറ്റുകൾ ജനങ്ങളിലേയ്ക്ക് എത്തും മുമ്പേ, സഭാ സംവിധാനങ്ങളിൽ നിന്നുള്ള ആരോഗ്യ ഭക്ഷ്യ കിറ്റുകൾ വിതരണം തുടങ്ങിരുന്നുഎറണാകുളത്തെ ”സഹൃദയ ” മാത്രം അര ലക്ഷം ഭക്ഷ്യകിറ്റുകൾ ഉൾപ്പെടെ 10.27 കോടി രൂപയുടെ സഹായം കോവിഡ് കാലത്ത് വിതരണം ചെയ്തു….2020 ജൂൺ വരെ കെ സി ബി സി യുടെ കീഴിലുള്ള കേരള സോഷ്യൽ സർവ്വീസ് ഫോറം (കെ എസ് എസ് എഫ്) സമാഹരിച്ച കണക്കിൻ പ്രകാരം കോവിഡ് പ്രതിരോധത്തിൽ 4,23,559 സാനിട്ടയ്‌സർ ബോട്ടിലുകളും ലക്ഷകണക്കിന് മാസ്കുകൾ ഉൾപ്പെടെ 2,48,478 ഹൈ ജീൻ കിറ്റുകളും വിതരണം ചെയ്തു.വിവിധ സോഷ്യൽ സർവ്വീസ് സോസൈറ്റികളുടെ 207 കമ്മ്യുണിറ്റി കിച്ചനുകൾ വഴി 4,90 പേർക്ക് ഭക്ഷണം എത്തിച്ചു കൊടുത്തതോടൊപ്പം ആരോഗ്യ പ്രവർത്തകർക്ക്
പി.പി.ഇ. കിറ്റുകളും വിതരണം ചെയ്തു.ചികിത്സ ആവശ്യങ്ങൾക്കായി 7.35 ലക്ഷം രൂപയും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സമ്പത്തിക സഹായമായി 4,06,37,481 രൂപയും വിതരണം ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

വിദ്യാർത്ഥികളായ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന 701 കുടുംബങ്ങൾക്ക് ടെലിവിഷനും 58,312 അതിഥി തൊഴിലാളികൾക്കായി പ്രത്യേക സഹായവും സഭ നൽകിയിരുന്നു.ഇടവകകളും സഭയിലെ വിവിധ സംഘടനകളും പ്രാദേശിക തലത്തിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല.സഭാ അംഗങ്ങളായ യുവാക്കൾ ഉൾപ്പെടെ 37,263 സന്നദ്ധ പ്രവർത്തകർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ. സി. ബി. സി. 1.35 കോടി രൂപ ആദ്യഘട്ടത്തിൽ തന്നെ നൽകിയിരുന്നു.കോവിഡ് -19 മൂലം മരിച്ചവരുടെ സംസ്കാരത്തിന് നേതൃത്വം നൽകുന്ന വിവിധ രൂപതകളിലെ സമരിറ്റൻ സേനകൾ ഇപ്പോഴും പ്രവർത്തന നിരതരാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group