ജോൺ പോൾ ഒന്നാമൻ പാപ്പായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികനാകും .

ജോൺ പോൾ ഒന്നാമൻ പാപ്പായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പാമുഖ്യകാർമ്മികനാകുo.

2022 സെപ്റ്റംബർ നാലിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചാണ് നാമകരണ നടപടികൾ നടക്കുന്നത്.വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വച്ച്, ധന്യൻ ജോൺ പോൾ ഒന്നാമൻ പാപ്പായുടെ തിരുശേഷിപ്പ് ഫ്രാൻസിസ് പാപ്പായ്ക്ക് കൈമാറും. നാമകരണ നടപടികൾക്കു മുന്നോടിയായി, സെപ്റ്റംബർ മൂന്നിന് വൈകുന്നേരം റോമിലെ വി. ജോൺ ലാറ്ററന്റെ ബസിലിക്കയിൽ റോമിലെ വികാരി ജനറലായ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനാശുശ്രൂഷകൾ നടക്കും. ഈ ബസിലിക്കയിലാണ് റോമിലെ ബിഷപ്പിന്റെ ഇരിപ്പിടമുള്ളത്. 1978 സെപ്റ്റംബർ 23 നാണ് ധന്യൻ ജോൺ പോൾ ഒന്നാമൻ പാപ്പാ റോമിലെ ബിഷപ്പായി സ്ഥാനമേറ്റത്. അന്നേ ദിവസം വിശ്വാസികൾക്ക് മുൻകൂർ അനുവാദം കൂടാതെ തന്നെ പ്രാർത്ഥനാശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group