വിദ്യാലയത്തെക്കാൾ മദ്യശാലകൾക്കു സർക്കാർ പ്രാധാന്യം നൽകുന്നു: മദ്യവിരുദ്ധ സമിതി

Government gives priority to bars over schools: KCBC Anti-alcohol committee

എറണാകുളം: സ്‌കൂൾ തുറക്കുന്നതിനു കാണിക്കാത്ത തിടുക്കം ബാർ തുറക്കുന്നതിൽ സർക്കാർ കാണിച്ചതിന് പിന്നിൽ ബാർമുതലാളികളുടെ സമ്മർദ്ദങ്ങളാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി. ഇത് സംസ്ഥാനത്തെ ഉത്തമ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നു സമിതി ചൂണിക്കാട്ടി.

അബ്കാരികൾക്കു കൊടുത്ത വാഗ്ദാനമാണ് സർക്കാർ നിറവേറ്റുന്നത്. ജനങ്ങൾ കുടിച്ചു തകർന്നാലും പണം മതി എന്ന നിലപാട് ഒരു ജനാധിപത്യ സർക്കാരിന് ചേർന്നതല്ല. മദ്യശാലകൾ തുറക്കുന്നത് വഴി കോവിഡ് വ്യാപനം രൂക്ഷമാകും. കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും കലുഷിതമാകും. ആക്രമണങ്ങളും കുറ്റകൃത്യവും വർധിക്കും. ഈ ജനവിരുദ്ധ നയത്തിന് സർക്കാർ വലിയ വില നൽകേണ്ടി വരും എന്ന് സമിതി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group